14 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട് : നഗരത്തിൽ 32.64 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ. എക്സൈസ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ഒഡിഷ ഗഞ്ചം സ്വദേശികളായ ചന്ദൻ പനിഗ്രഹി (23), പ്രഭാസിനി പ്രധാൻ (43), സിമ ഞ്ജൻ പ്രധാൻ (42), ജലേന്ദ്ര പ്രധാൻ (23) എന്നിവർ അറസ്റ്റിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 14 ലക്ഷത്തിലധികം വില വരും.

കോഴിക്കോട് നഗരത്തിൽ വിതരണം ചെയ്യുന്നതിനായി ഒഡിഷയിൽനിന്ന് മൂന്ന് സ്റ്റീൽ ഡബ്ബകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്.

എക്സൈസ് എൻഫോഴ്സെസെ‌ൻ്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജിമ്മി ജോസഫിന്റെ സ്പെഷ്യൽ സ്ക്വാഡ് ടീ മംഗങ്ങളുടെയും നേതൃത്വത്തിൽ നല്ലളം കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതികളെ പിടിച്ചത്.

സി പി ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ പി അജി ത്ത്, പി എസ് അഷിൽ, പി പി ജിത്തു, പി വിനോദ്, കെ വൈശാഖ്, എൻ ജംഷീർ, കെ ശ്രീജി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top