Latest News

യുവജന കമ്മീഷന്‍ യുവപ്രതിഭാ, യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

രുവനന്തപുരം :സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യുവപ്രതിഭാ, യൂത്ത് ഐക്കണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ചടങ്ങ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. കായികം, സാഹിത്യം, കാര്‍ഷികം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാല്‍ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് യൂത്ത് ഐക്കണ്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ […]

ചരിത്രം കുറിച്ച് ബേപ്പൂര്‍: ;ഉരു പൈതൃക സംരക്ഷണത്തിന് ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി പുരസ്‌കാരം;ക്വാളിറ്റി കോസ്റ്റ് സര്‍ട്ടിഫിക്കേഷനില്‍ വെങ്കലത്തിളക്കം

കോഴിക്കോട്:ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026-ല്‍ ഇരട്ട പുരസ്‌കാരങ്ങള്‍ നേടി ബേപ്പൂര്‍. സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന ‘ക്വാളിറ്റി കോസ്റ്റ്’ സര്‍ട്ടിഫിക്കേഷനില്‍ ബേപ്പൂര്‍ വെങ്കലം നേടി. ഇതോടെ ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രം എന്ന ചരിത്ര നേട്ടവും ബേപ്പൂര്‍ സ്വന്തമാക്കി. സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ ‘ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി’ പുരസ്‌കാരമാണ് രണ്ടാമത്തെ നേട്ടം. ഉരു നിര്‍മ്മാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട

സ്വര്‍ണവില ഇന്നും താഴോട്ട്

കൊച്ചി: ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 14,990 രൂപയായി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയായിരുന്നു. സ്വര്‍ണവില നാലുദിവസം കൊണ്ട് 7,000 രൂപയാണ് ഒരുപവന് കുറഞ്ഞത്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈയറ്റു

മലപ്പുറം : ചട്ടിപ്പറമ്പ് വട്ടപറമ്പില്‍ അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി ആസ്സാം സ്വദേശിയായ അതിഥി തൊഴിലാളിയുടെ കൈയറ്റു. കോടൂര്‍ പഞ്ചായത്തിലെ വട്ടപറമ്പ് കുന്നതൊടി ഷാഹുല്‍ ഹമീദിന്റെ ഉടമസ്തതയിലുള്ള പുഞ്ച അരിപ്പൊടി നിര്‍മ്മാണ കേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.അരിപ്പൊടി നിര്‍മ്മാണ യന്ത്രത്തിലെ മൂന്ന് മീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഉള്ളില്‍ സ്ഥാപിച്ച സ്‌ക്രൂ ഫീഡര്‍ ജീവനക്കാരനായ മുജാഹിദുല്‍ ഇസ്ലാം (20) വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വിരല്‍ അകപ്പെടുകയായിരുന്നു.കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ യന്ത്രം ജീവനക്കാരന്റെ കൈ ഉള്ളിലേക്ക് വലിച്ചു

error: Content is protected !!
Scroll to Top