അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈയറ്റു

മലപ്പുറം : ചട്ടിപ്പറമ്പ് വട്ടപറമ്പില്‍ അരിപ്പൊടി ഫാക്ടറിയിലെ യന്ത്രത്തില്‍ കൈ കുടുങ്ങി ആസ്സാം സ്വദേശിയായ അതിഥി തൊഴിലാളിയുടെ കൈയറ്റു. കോടൂര്‍ പഞ്ചായത്തിലെ വട്ടപറമ്പ് കുന്നതൊടി ഷാഹുല്‍ ഹമീദിന്റെ ഉടമസ്തതയിലുള്ള പുഞ്ച അരിപ്പൊടി നിര്‍മ്മാണ കേന്ദ്രത്തിലാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.അരിപ്പൊടി നിര്‍മ്മാണ യന്ത്രത്തിലെ മൂന്ന് മീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഉള്ളില്‍ സ്ഥാപിച്ച സ്‌ക്രൂ ഫീഡര്‍ ജീവനക്കാരനായ മുജാഹിദുല്‍ ഇസ്ലാം (20) വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വിരല്‍ അകപ്പെടുകയായിരുന്നു.കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ യന്ത്രം ജീവനക്കാരന്റെ കൈ ഉള്ളിലേക്ക് വലിച്ചു ഇടതു കൈ മുട്ടിന്റെ താഴ്ഭാഗം വരെ ഫീഡറില്‍ കുടുങ്ങി ചതഞ്ഞരഞ്ഞു പോവുകയായിരുന്നു.

യന്ത്രം ഓഫ് ചെയ്ത ഉടനെ ജീവനക്കാര്‍ മലപ്പുറം അഗ്‌നി രക്ഷാ സേനയില്‍ വിവരമറിയിക്കുകയായിരുന്നു .അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സഞ്ജയന്റെ നേതൃത്തത്തില്‍ സേന സംഭവ സ്ഥലത്തു എത്തി മുക്കാല്‍ മണിക്കൂറോളം അധിവിദഗ്ദവും സൂക്ഷ്മവുമായി ഹൈഡ്രോളിക് കട്ടറും ഇലക്ട്രിക് കട്ടറും ഉപയോഗിച്ച് കട്ടിയുള്ള ഫീഡര്‍ പൈപ്പ് മുറിച്ചു മാറ്റി മുജാഹിദുല്‍ ഇസ്ലാമിനെ കൂടുതല്‍ അപകടം പറ്റാതെ പുറത്തെടുത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവ സ്ഥലത്തു സമീപത്തെ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ എം അബ്ദുല്‍ റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ അഭിലാഷ്, മുഹമ്മദ് ഷഫീക്, കെ സി മുഹമ്മദ് ഫാരിസ്, ശ്രുതി പി രാജു, വി എസ് അര്‍ജുന്‍, ഹോം ഗാര്‍ഡുമാരായ ജോയ് ഫ്രാന്‍സിസ്, കുഞ്ഞഹമ്മദ് എന്നിവരും സിവില്‍ ഡിഫെന്‍സ് അംഗങ്ങളും ചേര്‍ന്നാണ് യുവാവിനെ യന്ത്രത്തില്‍ നിന്നും പുറത്തെടുത്തത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top