ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല മോഷണം; നാലംഗ സംഘം പിടിയിൽ

ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്.

ക്ഷേത്ര പരിസരത്ത് വെച്ച് മാല മോഷ്ട്ടിക്കുന്നതിനിടെ 2 കേസുകളിലായാണ് ഇവരെ പിടികൂടിയത്. നേരത്തെയും ഇവർ സമാനക്കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top