ആരോഗ്യം

നിശബ്ദതയില്‍ നിന്ന് കുരുന്നുകളെ മോചിപ്പിക്കാം; ശ്രുതി തരംഗം പദ്ധതിയിലൂടെ

കേള്‍വിപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശ്രുതി തരംഗം പദ്ധതി സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങാകുന്നു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയയിലൂടെ കേള്‍വി ശക്തി ലഭിക്കുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന ശ്രവണ വൈകല്യമുള്ള അഞ്ച് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിയിലൂടെ കേള്‍വി ശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷനിലൂടെ സംസാര ശേഷിയും ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണ് ശ്രുതി തരംഗം. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ശ്രുതി തരംഗം പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം; ‘അക്ഷയ കേരളം’ രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതി

തിരുവനന്തപുരം : കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അക്ഷയ കേരളത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി തെരഞ്ഞെടുത്തത്.

error: Content is protected !!
Scroll to Top