Section

malabari-logo-mobile

രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടന്നു;കേരളത്തില്‍ 4 ജില്ലകളില്‍

HIGHLIGHTS : Covid vaccine dry run nationwide; in 4 districts of Kerala

തിരുവനന്തപുരം: രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ഡ്രൈ റണ്‍ നടന്നു.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ഡല്‍ഹി ജിടിബി ആശുപത്രിയില്‍ നേരിട്ടെത്തി ഡ്രൈ റണ്‍ നടപടികള്‍ നിരീക്ഷിച്ചു. ഡിസിജിഐ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്‌സിന്‍ വിതരണത്തിനുവേണ്ടി ഒരുക്കുമെന്നും രണ്ടര കോടി പേര്‍ക്കുള്ള വാക്‌സിന്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ ഒരുക്കുകയെന്നും അദേഹം പറഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ തിരഞ്ഞെടുത്ത ആറ്‌കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ പതിനൊന്നുമണിവരെയാണ് ഡ്രൈ റണ്‍ നടന്നത്. തിരുവനന്തപുരം പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളം വാക്‌സിന്‍ വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ അളവില്‍ വേഗത്തില്‍ വാക്‌സിന്‍ കേരളത്തില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി പറഞ്ഞു.

sameeksha-malabarinews

സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ച വാക്‌സിന്‍ സ്റ്റോറേജ് മുറികളില്‍ സൂക്ഷിക്കും. അവിടെ നിന്ന് ശ്രദ്ധയോടെ പുറത്തെടുക്കുന്ന വാക്‌സിന്‍ സിറിഞ്ചിലേക്ക് മാറ്റിയ ശേഷം കുത്തിവെക്കുകയാണ് ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഏതെങ്കലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ഇതിനായി ഡ്രൈ റണ്‍ കേന്ദ്രങ്ങളില്‍ ഒബ്‌സര്‍വേഷന്‍ മുറികളും ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!