എടപ്പാളില്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

എടപ്പാള്‍ : ആറുമാസം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.എടപ്പാള്‍ സ്വദേശി ഇര്‍ഷാദാണ് (25) കൊല്ലപ്പെട്ടത് . 2020 ജൂണ്‍ മാസം പതിനൊന്നാം തീയതിയാണ് ഇര്‍ഷാദിനെ കാണാതായത്.

ഇര്‍ഷാദ്

വട്ടംകുളം സ്വദേശികളായ അധികാരത്തുപടി സുഭാഷ് (35) , മേനോന്‍പറമ്പില്‍ എബിന്‍ (27) എന്നിവരെ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബു, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ സി ചിറക്കല്‍ എന്നിവരും പ്രത്യേക അന്വേഷണ സംഗത്തിലുള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരും കൂടി അറസ്റ്റ് ചെയ്തു . കൂടുതലായി രണ്ടു പേരെയും ചോദ്യം ചെയ്ത് വരുന്നു. സ്വര്‍ണ്ണവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയത്, തിരിച്ചു നല്‍കേണ്ടി വരുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.കൂടുതല്‍ തെളിവെടുപ്പ് ഇന്ന് നടക്കും.മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top