Section

malabari-logo-mobile

വാക്സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ഡ്രൈ റണ്‍ ;കേരളത്തില്‍ നാല് ജില്ലകളില്‍

HIGHLIGHTS : കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ മുഴുവന്‍ സംസഥാനങ്ങളിലും ഇന്ന് ഡ്രൈ റണ്‍.മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭര...

കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ മുഴുവന്‍ സംസഥാനങ്ങളിലും ഇന്ന് ഡ്രൈ റണ്‍.മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍.

കൊവിഷീല്‍ഡ് വാക്സിന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും വിജയകരമായി ഡ്രൈറണ്‍ നടത്തി എന്നാണ് സമിതിയുടെ നിലപാടെങ്കില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്സീന്റെ കുത്തിവയ്പ്പ് രാജ്യത്ത് ബുധനാഴ്ച മുതല്‍ ആരംഭിക്കും.

sameeksha-malabarinews

കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരത്ത് മൂന്ന് കേന്ദ്രങ്ങളിലും ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളില്‍ ഓരോ കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുക.രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈറണ്‍.തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട്ടെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട്ടെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണില്‍ പങ്കെടുക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!