ന്യൂഡല്‍ഹി : അതിതീവ്ര കോവിഡ് വൈറസ് ബ്രിട്ടണില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യയില്‍ നിന്ന് യു .കെ യിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ ജനുവരി 8 മുതല്‍ പുനരാരംഭിക്കും.കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വീസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വീസുകള്‍ നടത്തുക. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡിജിസിഎ പുറത്ത് വിടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ന് രാജ്യത്ത് 4 പേര്‍ക്ക് കൂടി അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതോടെ പുതിയ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 29 ആയി.




