Section

malabari-logo-mobile

വാക്‌സിൻ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാൻ ശിൽപശാല

HIGHLIGHTS : It is safe to take the Covid vaccine

തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 16ന് കോവിഡ് വാക്‌സിനേഷൻ ആരംഭിക്കുന്ന അവസരത്തിൽ പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ജനങ്ങളെ അറിയിക്കുവാനാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ജനുവരി 14ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ തിരുവനന്തപുരം സി-ഡിറ്റിൽ (ഗോർക്കി ഭവൻ) വച്ചാണ് ശില്പശാല. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ശിൽപശാല ഉദ്ഘാടനം ചെയ്യും.
ആനുകാലിക പ്രാധാന്യമുളള പാനൽ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകർക്ക് പങ്കെടുക്കാം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും പങ്കെടുക്കാം. ചോദ്യങ്ങൾക്കുളള മറുപടി ചർച്ചയിൽ പൊതുജനാരോഗ്യ വിദഗ്ദ്ധർ നൽകും. ചോദ്യങ്ങൾ 9446528176, 7012516029 എന്നീ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് അയക്കാം. ചോദ്യങ്ങൾക്കുളള മറുപടി ഈ ലൈവ് സെഷനിൽതന്നെ നൽകും.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ വിഷയാവതരണം നടത്തുന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാൽ, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിൻ, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
കോവിഡ് വാക്‌സിൻ അടിസ്ഥാന വിവരങ്ങൾ എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, കോവിഡ് വാക്‌സിനും ആരോഗ്യവും എന്ന വിഷയത്തിൽ എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസർ ഡോ. റിയാസ്, പ്രതിരോധ കുത്തിവയ്പ്പും സാമൂഹ്യ ആരോഗ്യവും എന്ന വിഷയത്തിൽ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.എസ്. അനീഷ്., വാക്‌സിൻ വിതരണ സംവിധാനം എന്ന വിഷയത്തിൽ എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ കോളേജിലെ സംവിധാനങ്ങൾ എന്ന വിഷയത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി എന്നിവർ സംസാരിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത സ്വാഗതവും ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പി.പി. പ്രീത നന്ദിയും പറയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!