പരപ്പനങ്ങാടി: സ്‌കൗട്‌സ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന് കൈമാറി. പി.ഇ. എസ്.പരപ്പനാട് കോവിലകം ഇ.എം.എച്ച്.എസ്.എസ് ലെ സ്‌കൗട്‌സ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ സ്വന്തമായി നിര്‍മ്മിച്ച മാസ്‌കുകളാണ് നല്‍കിയത്.
സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന അസോസിയേഷന്റെ ആഹ്വാന പ്രകാരം തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങില്‍ നിന്നുമായി ഇതുവരെ ഒരുലക്ഷത്തോളം മാസ്‌കുകള്‍ വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.


ജില്ലാ സെക്രട്ടറി സി.വി.അരവിന്ദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗൈഡ് ക്യാപ്റ്റന്‍ വി.വാസന്തി, ലേഡീ സ്‌കൗട് മാസ്റ്റര്‍ എ. സ്വപ്ന, യു.വി. അഭിഗേഷ്, വി.എന്‍. ആദര്‍ശ് ,കെ. അഭിരാമി, ടി.പി.കൃഷ്‌ണേന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
Share news