വില്‍ക്കാനുണ്ട്’ ആരോഗ്യം’!!
Dr.സേതുനാഥ്.ടി ഓണവും വിഷുവും പോലെ വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന എലിപ്പനിയേയും, ചിക്കന്‍ ഗുനിയയേയുമെല്ലാം വരവേല്‍ക്കാന്‍ നമ്മള്‍ മലയാളികള്‍ ശീലിച്ചിരിക്കുന്നു. മനസ്സിലും മുറ്റത്തുമുള്ള മാലിന്യങ്ങള്‍ മൂടിവച്ച്‌നാം സൃഷ്ടിച്ച “ശുചിത്വ കേരളം സുന്ദര കേരളം” പകര്‍ച്ചപ്പനിക്കാര്‍ നിറഞ്ഞ, വലിയൊരു ആശുപത്രി വാര്‍ഡായി മാറുമ്പോള്‍, ആരോഗ്യരംഗത്തെ ‘കേരളമോഡല്‍’ സങ്കല്‍പ്പത്തിന് മങ്ങലേല്‍ക്കുന്നു. മരുന്നുകളുടെ ഉപയോഗത്തില്‍ ഇന്ത്യന്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മലയാളിക്ക് ആരോഗ്യസംരക്ഷണത്തില്‍ പിഴയ്ക്കുന്നത് എവിടെയാണ്? ആധുനിക ഉപഭോഗ സംസ്‌കാരത്തില്‍ ‘ആരോഗ്യം’ ഏറ്റവും വിപണന സാധ്യതയുള്ള കച്ചവടച്ചരക്കാണ്. വന്‍കിട ആശുപത്രികളും, മരുന്ന് കമ്പനികളും, ഡോക്ടര്‍മാരും, […]

