ആരോഗ്യം

രണ്ടാം ദിനം വാക്‌സിനെടുത്തത് 98,084 കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 98,084 കുട്ടികള്‍ക്ക് രണ്ടാം ദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 16,625 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 16,475 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 11,098 പേര്‍ക്ക് വാക്‌സിന്‍ നല്‍കി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 1,36,767 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രണ്ട് ദിവസം കൊണ്ട്

ലൈംഗികബന്ധം നിഷേധിച്ചാല്‍ ഭാര്യയെ തല്ലാമെന്ന് 25 % മലയാളി പുരുഷന്‍മാര്‍; പരസ്ത്രീ ബന്ധമാകാമെന്ന 13 % പേര്‍

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ നിഷേധിച്ചാല്‍ അവളെ തല്ലാമെന്ന് 24.6 ശതമാനം മലയാളി പുരുഷന്‍മാര്‍. ദേശീയ ആരോഗ്യ സര്‍വേയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യ ലൈംഗികത നിഷേധിക്കുകയാണെങ്കില്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്ന് 13.4 ശതമാനം കേരളീയ പുരുഷന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പോസറ്റീവ് ആയി ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് കേരളത്തിലെ 75 ശതമാനം പുരുഷന്‍മാരും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീകളില്‍ ഈ അഭിപ്രായമുള്ളവര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 72ശതമാനം സ്ത്രീകളാണ്

error: Content is protected !!
Scroll to Top