ലൈംഗികബന്ധം നിഷേധിച്ചാല്‍ ഭാര്യയെ തല്ലാമെന്ന് 25 % മലയാളി പുരുഷന്‍മാര്‍; പരസ്ത്രീ ബന്ധമാകാമെന്ന 13 % പേര്‍

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യ നിഷേധിച്ചാല്‍ അവളെ തല്ലാമെന്ന് 24.6 ശതമാനം മലയാളി പുരുഷന്‍മാര്‍. ദേശീയ ആരോഗ്യ സര്‍വേയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഭാര്യ ലൈംഗികത നിഷേധിക്കുകയാണെങ്കില്‍ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്ന് 13.4 ശതമാനം കേരളീയ പുരുഷന്‍മാരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ പോസറ്റീവ് ആയി ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് കേരളത്തിലെ 75 ശതമാനം പുരുഷന്‍മാരും അഭിപ്രായപ്പെട്ടു. എന്നാല്‍ സ്ത്രീകളില്‍ ഈ അഭിപ്രായമുള്ളവര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. 72ശതമാനം സ്ത്രീകളാണ് ഈ അഭിപ്രായം ശരിവെച്ചത്. ഭാര്യ ലൈംഗിക ബന്ധം ചില സമയങ്ങളില്‍ നിരാകരിക്കുകയാണെങ്കില്‍ അവളോട് ദേഷ്യപ്പെടാനോ സാമ്പത്തിക സഹായം നിഷേധിക്കാനോ ലൈഗംകബന്ധത്തിന് നിര്‍ബന്ധിക്കാനോ പാടില്ലെന്ന് 69 ശതമാനം പുരുഷന്‍മാരും അഭിപ്രയാപ്പെട്ടു.

എന്നാല്‍ ലൈംഗിക ബന്ധം നിഷേധിക്കുകയാണെങ്കില്‍ ഭാര്യക്കുള്ള സാമ്പത്തിക സഹായം നിഷേധിക്കാമെന്ന് 11.9 ശതമാനം പുരുഷന്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭാര്യക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെങ്കില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് കരുതുന്ന 9.2 ശതമാനം പുരുഷന്‍മാരുമുണ്ട്.

ഏറ്റവും പുതുതായി പുറത്തിറങ്ങിയ 2019-20 വര്‍ഷത്തെ NFHS5 സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top