കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍:ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം

ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം

കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കൊളേജിയേറ്റ് ഗാന്ധി ക്വിസ് മത്സരം 26-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ നടക്കും. ‘മഹാത്മാ ഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന മത്സരത്തില്‍ സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളിലേയും പഠന വകുപ്പുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രണ്ടു പേരുടെ ടീമായാണ് പങ്കെടുക്കേണ്ടത്. ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാം. ടീമുകള്‍ 20-ന് മുമ്പായി gandhichair@gmail.com എന്ന ഇ-മെയില്‍ വഴിയോ 9747897579, 9400769445, 8075318481 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴിയോ എസ്.എം.എസ്. വഴിയോ രജിസ്റ്റര്‍ ചെയ്യണം.

എം.കോം. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ എം.കോമിന് ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യരായവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനൊപ്പം 6-ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407363.

എം. എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ എം.എ. സംസ്‌കൃതത്തിന് ജനറല്‍, റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി 7-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവരേയും പരിഗണിക്കും. ഫോണ്‍ 9447536858

പരീക്ഷ

ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ 17-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 18-നും തുടങ്ങും.

ജനുവരി 5-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിയ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14-ന് നടക്കും.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020, നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top