നടന്‍ ഉണ്ണി മുകന്ദന്റെ ഓഫീസില്‍ റെയ്ഡ്

പാലക്കാട് : നടന്‍ ഉണ്ണിമുകന്ദന്റെ ഓഫീസില്‍ എന്‍ഫോഴ്‌സമെന്റെ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഒറ്റപ്പാലത്തെ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ ഓഫീസിലാണ് റെയ്ഡ്. മേപ്പടിയാന്‍ സിനിമയുടെ നിര്‍മ്മാതാവാണ് ഉണ്ണുമുകുന്ദന്‍.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ചിത്രത്തിന്‍െ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് റെയിഡ് എന്നാണ് സൂചന. ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പരിശോധന ഇഡിയുടെ കോഴിക്കോട് കൊച്ചി യുണിറ്റുകള്‍ സംയുക്തമായാണ് നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top