ആരോഗ്യം

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ഇന്നുമുതല്‍ തുടങ്ങും; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ് ഒപി പ്രവര്‍ത്തിക്കുക. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള […]

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നവർ നിർബന്ധമായും  ഡോക്സിസൈക്ലിൻ എന്ന എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി അറിയിച്ചു. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ  ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.  രോഗത്തിന്റെ സ്വയം ചികിൽസിക്കാൻ ആരും ശ്രമിക്കരുതെന്നും മന്ത്രി

error: Content is protected !!
Scroll to Top