Section

malabari-logo-mobile

താരനെ അകറ്റാന്‍ കഞ്ഞിവെള്ളവും ഉലുവയും

HIGHLIGHTS : rice water and fenugreek to get rid of dandruff

ഏതുപ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് തലയിലെ താരന്‍. ഈ താരനില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ അടുക്കളയിലെ ചില പൊടികൈകള്‍ തന്നെ ധാരാളമാണ്. കഞ്ഞിവെള്ളവും ഉലുവയുമാണ് ഇവ.

ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ത്തതും തലേദിവസം എടുത്തുവെച്ച കഞ്ഞിവെള്ളത്തിന്റെ(ഒരുവലിയ കപ്പ്) തെളിഞ്ഞവെള്ളവും മാണ് വേണ്ട സാധനങ്ങള്‍.

sameeksha-malabarinews

കുതിര്‍ത്ത ഉലുവ നന്നായി അരച്ചശേഷം തെളിഞ്ഞ കഞ്ഞിവെള്ളത്തില്‍ കലക്കി കുളിക്കുന്നതിന് മുന്നെ തലയില്‍ നന്നായി തേച്ച് ഒന്ന് വിരലുകള്‍കൊണ്ട് മസാജ് ചെയ്ത് നന്നായി വെള്ളമൊഴിച്ച് കഴുകിക്കളയുക. ആഴ്ച്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്യുന്നത് പതിവാക്കിയാല്‍ നിങ്ങളുടെ തലയിലെ താരന്‍മാറിക്കിട്ടുകയും മുടിക്ക് മിനുസവും ആരോഗ്യവും കിട്ടുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!