Section

malabari-logo-mobile

യു.എ.ഇ പുതിയ തൊഴില്‍ നിയമം ; സ്വകാര്യ മേഖല, സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി

HIGHLIGHTS : UAE new labor law; The private sector, women empowerment emphasized

യു.എ.ഇ : യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായ പുതിയ തൊഴില്‍ നിയമം പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 2 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. പുതിയതായി പ്രഖ്യാപിച്ച തൊഴില്‍ നിയമത്തില്‍ പ്രസവാവധി വര്‍ദ്ധിപ്പിച്ചും പുരുഷന്മാര്‍ക്ക് തുല്യമായ വേതനം ഉറപ്പുവരുത്തിയും തൊഴില്‍ പീഡനം തടയാന്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ധാരാളം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴില്‍ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയുമായാണ് പുതിയ നിയമം വരുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചതെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

വാരാന്ത്യങ്ങള്‍ നീട്ടാനുള്ള കമ്പനിയുടെ തീരുമാനമനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്, അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടാല്‍, മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ അവധി നല്‍കണം. മരിച്ചയാളുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയായിരിക്കും അവധിയുടെ എണ്ണം. തൊഴിലുടമയുടെ കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ജീവനക്കാരന് 10 ദിവസത്തെ പഠന അവധിക്ക് അര്‍ഹതയുണ്ട്. എന്നിരുന്നാലും, ആ വ്യക്തി യുഎഇയിലെ ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേരണമെന്ന മുന്‍വ്യവസ്ഥയോടെയാണ് ഈ വ്യവസ്ഥ വരുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ രക്ഷാകര്‍തൃ അവധി ലഭിക്കും. കുഞ്ഞ് ജനിച്ച ദിവസം മുതല്‍ ആറ് മാസത്തേക്ക് ഈ അവധി എടുക്കാം. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും ഈ അവധി ലഭിക്കും.

സ്വകാര്യ മേഖലയിലെ പ്രസവാവധി 60 ദിവസമാക്കി ഉയര്‍ത്തി. ഇത് 45 ദിവസത്തേക്ക് മുഴുവന്‍ ശമ്പളത്തോടും അടുത്ത 15 ദിവസത്തേക്ക് പകുതി ശമ്പളത്തോടും കൂടി ആയിരിക്കും. പ്രസവാവധി അവസാനിച്ചതിന് ശേഷം അമ്മയ്ക്ക് പ്രസവാനന്തര ആരോഗ്യപ്രശ്‌നങ്ങളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍, അവര്‍ക്ക് 45 ദിവസത്തെ ശമ്പളമില്ലാത്ത അവധിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് പ്രസവാവധി അവസാനിച്ചതിന് ശേഷം 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഇതിനുശേഷം, ആവശ്യമെങ്കില്‍, മറ്റൊരു 30 ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭിക്കും തുടങ്ങിയ പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!