പോഷണത്തിന് ആയുര്‍വേദം: നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാനം നവംബര്‍ രണ്ടിന് രാവിലെ 9.30 മണിക്ക് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ആയുഷ് വകുപ്പ് നടത്തുന്ന ശില്പശാലയുടേയും കുട്ടികള്‍ക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതിയുടേയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ആയുര്‍വേദം പറയുന്നതായി […]









