ആരോഗ്യം

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് സജ്ജമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സജ്ജീകരണം അന്തിമഘട്ടത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. നിലവിലെ അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് ഉടനടി

സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍… പാട്ടിനെ കുറിച്ചുമാത്രമല്ല.. ആരോഗ്യമുള്ള മുടിയുണ്ടാകാന്‍ എന്തുചെയ്യാം….

രഞ്ജു രഞ്ജുഷ സുന്ദരീ…. ആ!….സുന്ദരീ!!… സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസി തളിരില ചൂടി…. മുടിയഴകിനെ തഴുകികടന്നു പോകുന്ന പ്രണയഗാനങ്ങളാല്‍ സമ്പന്നമാണ് മലയാളം. ശരാശരി മലയാളിയുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെ ഒരു ഐക്കണാണ് ഇടതൂര്‍ന്ന മുടി. അലസമായി കോതിയിട്ട നീളന്‍മുടിയും, നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന ആണ്‍മുടിയുടെ ചാരുതയും ചിലരൊക്കെ ഗൃഹാതുരതകളായും കൊണ്ടുനടക്കാറുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ യൗവ്വനകാലത്തിലെ അപ്രതീക്ഷിത മുടികൊഴിച്ചില്‍ ഏറെപേരേയും നിരാശരാക്കാറുണ്ട്. മുടികൊഴിച്ചില്‍ മാറ്റാന്‍ പറ്റുന്ന വഴികളൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരക്കാരില്‍ ചിലര്‍ പ്രതിവിധിയെന്നോണം മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എണ്ണകളും

ഡോക്ടറുടെ കുറിപ്പടിയില്ലാതെയുള്ള മരുന്നു വില്‍പ്പനയ്‌ക്കെതിരേ കര്‍ശന നടപടി

ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന ഔഷധ വ്യാപാരികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു മുന്നറിയിപ്പ്. മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.  

error: Content is protected !!
Scroll to Top