സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍… പാട്ടിനെ കുറിച്ചുമാത്രമല്ല.. ആരോഗ്യമുള്ള മുടിയുണ്ടാകാന്‍ എന്തുചെയ്യാം….

രഞ്ജു രഞ്ജുഷ

സുന്ദരീ…. ആ!….സുന്ദരീ!!…
സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസി തളിരില ചൂടി….
മുടിയഴകിനെ തഴുകികടന്നു പോകുന്ന പ്രണയഗാനങ്ങളാല്‍ സമ്പന്നമാണ് മലയാളം. ശരാശരി മലയാളിയുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെ ഒരു ഐക്കണാണ് ഇടതൂര്‍ന്ന മുടി. അലസമായി കോതിയിട്ട നീളന്‍മുടിയും, നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന ആണ്‍മുടിയുടെ ചാരുതയും ചിലരൊക്കെ ഗൃഹാതുരതകളായും കൊണ്ടുനടക്കാറുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെ യൗവ്വനകാലത്തിലെ അപ്രതീക്ഷിത മുടികൊഴിച്ചില്‍ ഏറെപേരേയും നിരാശരാക്കാറുണ്ട്. മുടികൊഴിച്ചില്‍ മാറ്റാന്‍ പറ്റുന്ന വഴികളൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരക്കാരില്‍ ചിലര്‍ പ്രതിവിധിയെന്നോണം മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എണ്ണകളും ക്രീമുകളും പരീക്ഷണര്‍ത്ഥം ഉപയോഗിക്കുന്നു.

എന്നാല്‍ ഭക്ഷണ ക്രമങ്ങളിലും ജീവിത ശൈലിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ഒരു പരിധിവരെ മുടികൊഴിച്ചില്‍ തടയുമെന്നാണ് ആരോഗ്യരംഗത്തെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മുടി കൊഴിച്ചില്‍ തടയുന്നതിനായി
ഭക്ഷണ ക്രമത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാം…
ന്യൂട്രീഷ്യനിസ്റ്റായ രഞ്ജുഷ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നു.
പ്രധാനമായും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ മുടിക്ക് ആരോഗ്യം ലഭിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉണ്ട്.
1.പാലുത്പന്നങ്ങള്‍

പാല്‍, ബട്ടര്‍, ചീസ്, തൈര് എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോടീനുകളും അമിനോ ആസിഡുകളും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു

2. മുട്ട
ബയോട്ടിന്റെയും പ്രോടീനുകളുടെയും, വിറ്റാമിന്‍ ഡി യുടെയും കലവറയാണ് മുട്ട. ഇത് മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്നു.

3. ഇലക്കറികള്‍
മുടിവളര്‍ച്ചക്ക് ആവശ്യമായ
വിറ്റാമിന്‍ എ, പാന്‍ന്തോന്തനിക് ആസിഡ്, ഇരുമ്പ് എന്നിവയുടെ ഉറവിടമാണ് ഇവ.

4. മത്തന്‍ കുരു
ഇതില്‍ കാണുന്ന വിറ്റാമിന്‍ ഇ, ഒമെഗാ ഫാറ്റി ആസിഡ്, ലൈസിന്‍ മുടിക്ക് ആരോഗ്യം നല്‍കുന്നു.

5. ബെറീസ്
ഇതില്‍ കാണുന്ന ഫ്‌ലാവോനോയ്ഡ്സ് മുടി വളര്‍ച്ചയെ സഹായിക്കുന്നു

6. കിവി
വിറ്റാമിന്‍ സി യുടെ കലവറവാണ് ഇത്. മുടികൊഴിച്ചില്‍ കുറക്കാന്‍ സഹായിക്കുന്നു

ഇവ കൂടാതെ കാരറ്റ്,ഓട്‌സ്, സോയാബീന്‍, മധുരകിഴങ്ങ്, ഫ്‌ലാസ് സീഡ് തുടങ്ങിയവയുടെ ഉപയോഗം മുടി കൊഴിച്ചില്‍ കുറയ്ക്കാനും തഴച്ചു വളരാനും സഹായിക്കുന്നു.

(ലേഖിക രഞ്ജുഷ
ന്യൂട്രീഷ്യനിസ്റ്റും, എംപയര്‍ കോളേജ് ഓഫ് സയന്‍സിലെ വൈസ് പ്രിന്‍സിപ്പലുമാണ്.)

 

 

 

Share news
error: Content is protected !!
Scroll to Top