കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; കല്യാണ വീട്ടിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയെന്ന് സൂചന

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിവാഹ വീട്ടില്‍ ഇന്നലെ രാത്രി വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട ജിഷ്ണുവിന് തലക്കാണ് പരിക്കേറ്റത്.

 

Share news
error: Content is protected !!
Scroll to Top