ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൈകാല്‍ കെട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കിട്ടു

രാജസ്ഥാനില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഡല്‍ഹി സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനശേഷം യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിറ്റു.

നാല് പേര്‍ ചേര്‍ന്നാണ് പീഡന ശേഷം യുവതിയെ കൈകള്‍ കെട്ടിയിട്ട് കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടത്. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം.

പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share news
error: Content is protected !!
Scroll to Top