ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും – ഒവൈസി

ദില്ലി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പരാമര്‍ശം.

”ഞാനത് കാണാന്‍ ജീവിച്ചിരിക്കണമെന്നുണ്ടാകില്ല. എങ്കിലും എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ”- ഒവൈസി യോഗത്തില്‍ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചുറപ്പിച്ച് ഹിജാബ് ധരിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞാല്‍ നമ്മള്‍ അതിനെ പിന്തുണക്കണം. ആരാണ് നമ്മളെ തടയുന്നതെന്ന് നമുക്ക് നോക്കാമെന്നും ഒവൈസി പറഞ്ഞു.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ വരുന്നത് അധികൃതര്‍ തടഞ്ഞതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ്. സംഘര്‍ഷ അവസ്ഥയായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Share news
error: Content is protected !!
Scroll to Top