സൂര്യാഘാതം;നാം ശ്രദ്ധിക്കേണ്ടത്

ഷീന അശേകന്‍
ആരോഗ്യ പ്രവര്‍ത്തക

പ്രിയ സുഹൃത്തുക്കളെ ഇപ്പോഴത്തെ കലാവസ്ഥയില്‍ വളരെ പ്രധാന്യത്തോടെ കാണേണ്ട ഒന്നാണ് സൂര്യാഘാതം. സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അള്‍ട്രാവയലറ്റ് രശ്മികളാണ് സൂര്യാഘാതത്തിനു കാരണം.
കഠിനമായ വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കും.

കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപ നിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോര്‍, വൃക്കകള്‍, കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ഉയര്‍ന്ന താപനില ബാധിക്കും.

_ കഠിനമായ ചൂടില്‍ പേശികളിലെ പ്രോട്ടീന്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുന്നു.
– തലച്ചോറിനെ ബാധിക്കുന്ന അസ്വാഭാവിക പെരുമാറ്റങ്ങളും അപസ്മാര ബാധ പോലെയുള്ള ലക്ഷണങ്ങളും കാണാം.
– തീവ്രമായ അബോധാവസ്ഥ ( കോമാ) ക്കു കാരണമാകുന്നു.

ചികില്‍സ :-
1, ശരീരം തണുപ്പിക്കുക
2. തണുപ്പുള്ള സ്ഥലത്തേക്കു മാറ്റിയ ശേഷം തണുത്ത വെള്ളം കൊണ്ട് ശരീരം മുഴുവന്‍ തുടക്കുക
3. ഐസ്‌കഷ്ണം കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് താപനില കുറയും
4 എത്രയും പെട്ടെന്ന് ആശുപത്രയില്‍ എത്തിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

-ദിവസവും 2 ലിറ്റര്‍ വെള്ളം കുടിക്കുക
– ബിയര്‍, മദ്യം, കൃത്രിമ ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക
– പഴവും പച്ചക്കറിയും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക
– വെയിലത്ത് കുട ഉപയോഗിക്കുക
-ശരീരം മറയുന്ന രീതിയില്‍ കോട്ടണ്‍ വസ്ത്രം ധരിക്കുക
-രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള വെയില്‍ കൊള്ളരുത്

Share news
error: Content is protected !!
Scroll to Top