Section

malabari-logo-mobile

ഡബ്ല്യു.സി.സിക്ക് അനുകൂല വിധി;സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധം

HIGHLIGHTS : Judgment in favor of WCC; Internal grievance redressal cell mandatory in cinema sets

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സൈറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളടീവ്(WCC)നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്. 2018ല്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വധി വന്നിരിക്കുന്നത്.ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരായിട്ടുള്ള കുറ്റകൃത്യങ്ങളില്‍ കര്‍ശനമായ നടപടി വേണമെന്നും അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി സമിതി അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. വനിത കമ്മീഷന്‍, ഡബ്ല്യുസിസി, ഇതുമായി ബന്ധപ്പെട്ടമറ്റ് സംഘടനകള്‍ എന്നിവയുടെ അഭിപ്രയാങ്ങള്‍ കേട്ട് വിലയിരുത്തിയശേഷമാണ് ഇപ്പോള്‍ ഹൈക്കോടതി സുപ്രധാമായ ഈ വിധി പുറപ്പെടുവിച്ചത്.

sameeksha-malabarinews

ബോളിവുഡിലുള്‍പ്പെടെ നിലവില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുണ്ട്.

ഇനിമുതല്‍ സിനിമാമേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അത് പരിഹരിക്കുന്നതിനും വേണ്ടി ഒരു സമതി ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കേണ്ടിവരും. സമിതിയുടെ രൂപഘട സംബന്ധച്ചുള്ള കാര്യങ്ങളെല്ലാം തന്നെ ഉത്തരവിന്റെ പകര്‍പ്പ് കൈവന്നാല്‍ മാത്രമേ ലഭ്യമാവുകയുള്ളു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!