Section

malabari-logo-mobile

അധ്യാപികയുടെ ജീവിത പോരാട്ടത്തിന്റെ കഥ രഹന മറിയം നൂര്‍ ഐഎഫ്എഫ്‌കെയിലെ ഉദ്ഘാടനചിത്രം

HIGHLIGHTS : ബംഗ്‌ളാദേശിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂര്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്...

ബംഗ്‌ളാദേശിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ അധ്യാപികയായ രഹനയുടെ ജീവിത പോരാട്ടത്തിന്റെ കഥപറയുന്ന രഹന മറിയം നൂര്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും.ഒരു അപ്രതീക്ഷിത സംഭവത്തിന് സാക്ഷിയായ രഹന തന്റെ ആറു വയസുകാരിയായ മകള്‍ക്കും കോളേജിലെ വിദ്യാര്‍ഥിനിക്കും വേണ്ടി നീതിക്കായി നടത്തുന്ന പോരാട്ടത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്.

ഓസ്‌കാര്‍ നോമിനേഷന്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ബംഗ്‌ളാദേശി ചിത്രം എന്നീ ബഹുമതികള്‍ സ്വന്തമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകന്‍ അബ്!ദുള്ള മുഹമ്മദ് സാദാണ്.ഏഷ്യാ പസഫിക് ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ നിരവധി മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

sameeksha-malabarinews

നിശാഗന്ധിയില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ശേഷമാണ് ചിത്രം
പ്രദര്‍ശിപ്പിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!