Section

malabari-logo-mobile

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

HIGHLIGHTS : ഗുഹവാത്തി; അസമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇരുപത് വയസ്സുകാരനായ...

ഗുഹവാത്തി; അസമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇരുപത് വയസ്സുകാരനായ ബിക്കി അലിയാണ് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഈ സമയത്ത് വെടിവെക്കുകയായിരുന്നു.

sameeksha-malabarinews

ബുധനാഴ്ച പുലര്‍ച്ചെ വെടിയേറ്റ യുവാവിനെ പോലീസ് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. നെഞ്ചിനും പുറത്തും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചിരുന്നു. രണ്ട് വനിതാ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!