Section

malabari-logo-mobile

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനിക്ക് ശാപമോക്ഷം; വീടുകള്‍ പുതുക്കിപണിയാമെന്ന് മന്ത്രിയുടെ ഉറപ്പ്

HIGHLIGHTS : തിരുവനന്തപുരം: പരപ്പനങ്ങാടി നഗരസഭയിലെ 34 ാം ഡിവിഷനിലെ പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനിയുടെ ജീര്‍ണ്ണിതാവസ്ഥ പരിഹരിക്കണമെന്ന പരപ്പനങ്ങാടി നഗരസഭയുടേയും...

തിരുവനന്തപുരം: പരപ്പനങ്ങാടി നഗരസഭയിലെ 34 ാം ഡിവിഷനിലെ പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനിയുടെ ജീര്‍ണ്ണിതാവസ്ഥ പരിഹരിക്കണമെന്ന പരപ്പനങ്ങാടി നഗരസഭയുടേയും കെ.പി.എ മജീദിന്റെ ആവശ്യം പരിഗണിച്ച് കൊണ്ട് ഫിഷറീസ് വകുപ്പ് മന്ത്രി തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കോളനി വീടുകള്‍ പുനരുദ്ധരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

1.96 ഏക്കര്‍ കോളനി സ്ഥലത്ത് തീരത്ത് നിന്ന് 50 മീറ്ററിന് പുറത്തുള്ള വീടുകള്‍ മുഴുവന്‍ പുനരുദ്ധരിക്കാമെന്നും 50 മീറ്ററിനുള്ളിലുള്ള നാലോളം വീടുകള്‍ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനസ്ഥാപിക്കാമെന്നും ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി .

sameeksha-malabarinews

തുടര്‍ പ്രവര്‍ത്തനത്തിന് വളരെ പെട്ടെന്ന് ബന്ധപെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും ഫിഷറീസ് മന്ത്രി അറിയിച്ചു .

നിലവില്‍ കോളനികളിലെ വീടുകള്‍ ഭുരിഭാഗവും ഇരട്ടവീടുകളാണ്,  ഇതായിരുന്നു പുനരുദ്ധാരണത്തിന് ഒരു പ്രധാന തടസ്സം..ഭൂമിയുടെ പട്ടയങ്ങള്‍ സംബന്ധിച്ചുള്ള ചില വിഷയങ്ങളും വീടുകള്‍ പുതുക്കിപണിയുന്നതിന് തടസ്സമായി.

മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.എ മജീദ് ,നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ,നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ ,ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീല,പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര എന്നിവര്‍ പങ്കെടുത്തു .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!