വധ ഗൂഢാലോചന കേസ്;ദിലീപിന് തിരിച്ചടി;അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച നടന്‍ ദിലീപിനെ തിരിച്ചടി.
വധഗൂഢാലോചനക്കേസില്‍ അന്വേഷണത്തിന് സ്റ്റേയില്ലെനിന്നും പോലീസ് അന്വേഷണം തുടരാമെന്നും കേസിലെ വാദം കോടതി കേള്‍ക്കുമെന്നും ഹൈക്കോടതി.

കേസന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ഉത്തരവ് .കേസില്‍ താന്‍ തെളിവുകള്‍ നശിപ്പിച്ചു എന്നുള്ള പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നാണ് സത്യവാങ്മൂലത്തില്‍
ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നത് .

ഫോണില്‍ നിന്നും നീക്കം ചെയ്ത സ്വകാര്യ സംഭാഷണങ്ങള്‍ ആണെന്നും ഇതില്‍ ദിലീപ് അറിയിച്ചിരുന്നു.
സുപ്രീംകോടതിയില്‍നിന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയെ അറിയിച്ചുവെങ്കിലും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കട്ടെ എന്ന് കോടതി വ്യക്തമാക്കി .

 

 

Share news
error: Content is protected !!
Scroll to Top