പരപ്പനങ്ങാടിയില്‍ ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ചു

പരപ്പനങ്ങാടി: ബസ്സും കാറും തമ്മില്‍ കൂടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെ എന്‍സിസി റോഡിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും
തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top