Section

malabari-logo-mobile

ഒരു വീട്ടിലെ രണ്ടു കുട്ടികള്‍ക്കും പാന്‍ക്രിയാസ് രോഗം ; ജീവിച്ചു തുടങ്ങാന്‍ സ്‌നേഹയേയും സായൂജിനേയും സഹായിക്കണം…

HIGHLIGHTS : save life

പരപ്പനങ്ങാടി :ജീവിച്ചു തുടങ്ങും മുമ്പേ വ്യത്യസ്ത രോഗങ്ങളുടെ പിടിയിലാണ് ഒരു വീട്ടിലെ രണ്ടു മക്കളും . പരപ്പനങ്ങാടി നെടുവ കോവിലകം റോഡ് കുറുങ്ങോടത്തില്‍ സദാശിവന്‍ വിജയലക്ഷ്മി ദമ്പതികളുടെ രണ്ടു മക്കള്‍ക്കും പാന്‍ക്രിയാസ് രോഗം പിടിപെട്ടു ചികിത്സയിലാണ് .വൃക്ക രോഗത്തോടൊപ്പം പാന്‍ക്രിയാസ് രോഗവും പിടിപെട്ടു രണ്ടു കണ്ണുകളുടെ കാഴ്ചയും നഷ്ടപെട്ടിരിക്കയാണ് മൂത്ത മകള്‍ സ്‌നേഹക്ക് .വൃക്കയും പാന്‍ക്രിയാസും മാറ്റി വെച്ചാല്‍ കാഴ്ച തിരിച്ചു കിട്ടുമെന്നാണ് ചികില്‍സിക്കുന്ന കോയമ്പത്തൂര്‍ കോവെ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. അനിയന്‍ സായൂജിന് പാന്‍ക്രിയാസും മാറ്റി വെക്കണം .രണ്ടു പേരുടെ ചികിത്സക്കുമായി ഒരു കോടിയോളം രൂപ യാണ് ചെലവ് കണക്കാക്കുന്നത് .

മകന്‍ സായൂജ് ജന്മനാ അസുഖ ബാധിതനാണ് . ആദ്യ ഘട്ടത്തില്‍ നടക്കാന്‍ പോലുമാകാതെ രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട് .എന്നാല്‍ പിന്നീട് ആയുര്‍വേദ ചികിത്സയിലൂടെ ഇപ്പോള്‍ നടക്കാനും കഴിയുന്നു പതിനേഴുകാരനായ സായൂജ് നെടുവ ഗവഃ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് . രണ്ടു വര്‍ഷത്തോളമായി മകള്‍ സ്‌നേഹക്കു അസുഖം തുടങ്ങിയിട്ട് . പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം ടി ടി സി പഠനം കൂടി പൂര്‍ത്തിയാക്കിയ ഈ ഇരുപത്തിയൊന്നുകാരി പഠിപ്പിലും ഏറെ മിടുക്കിയാണ് .അതിനിടയിലാണ് കണ്ണിന്റെ കാഴ്ചയും നഷ്ടപെട്ടത് .രണ്ടു മക്കളുടെയും ഇതുവരെയുള്ള ചികിത്സക്കായി ലക്ഷങ്ങളാണ് ടൈല്‍സ് ജോലിക്കാരനായ സദാശിവന്‍ ചെലവഴിച്ചത് .ആകെയുള്ള 10 സെന്റ് സ്ഥലവും കിടപ്പാടവും ഇപ്പോള്‍ പണയത്തിലാണ് .

sameeksha-malabarinews

സ്‌നേഹയുടെയും ,സായൂജിന്റെയും ചികിത്സക്ക് പണം കണ്ടെത്തുന്നതിനുവേണ്ടി പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ ഉസ്മാന്‍ ചെയര്‍മാനായും കൗണ്‍സിലര്‍ സി ജയദേവന്‍ കണ്‍വീനറും ഒ ബാബു ട്രെഷറര്‍ ആയും ഉള്ള ഒരു ജനകീയ കമ്മിറ്റിക്കു രൂപം നല്കിയിരിക്കുകയാണ്. നെടുവയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനായി പരപ്പനങ്ങാടി എസ്ബിഐ ശാഖയില്‍ അകൗണ്ടും തുറന്നിട്ടുണ്ട് .
G pay num: 9349950269 vijayalakshmi
Sneha chikithsa sahaya nidhi
Account no: 40692107232
IFSC CODE: SBIN0001153
SBI Parappanagadi branch
Mob 9349203010 / 9526158769

നമുക്കും കൈകോര്‍ക്കാം… ഇവരോടൊപ്പം….

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!