
ബലാത്സംഗ കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ചീഫ് എയർപോർട്ട് ഓഫീസർ ഗിരി മധുസൂദനയ്ക്കതിരെയാണ് നടപടി. സഹപ്രവർത്തകയുടെ പീഡന പരാതിയിൽ തുമ്പ പോലീസ് കേസെടുത്തിരുന്നു. ഗിരി മധുസൂദന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പോലീസ് കേസിനു പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ട് എന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരാ എൻറെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിൻറെ കുറിപ്പ്.
സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ചശേഷം അദാനി ഗ്രൂപ്പിൽ ചേർന്ന ആളാണ് മധുസൂദന ഗിരി. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്ക് എടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പി എ ആയി നിയോഗിച്ചിരുന്നു. ഇവരുടേതാണ് പരാതി. ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.




