ചികിത്സക്കായി അമേരിക്കയിലേക്ക് പോവും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു. ഗവർണർ തന്നെ സർവകലാശാലകളുടെ ചാൻസിലർ ആയി തുടരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അമേരിക്കയിലേക്ക് ചികിത്സിക്ക് പോവുന്ന വിവരം അറിയിച്ച് ദൂതൻ വഴി രാജ്ഭവനിലേക്ക് കത്തും കൊടുത്തയച്ചു. ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ ആഗ്രഹിക്കുന്നില്ല. ചാൻസലർ പദവി താൻ ഏറ്റെടുക്കില്ല അതിനായി ഓർഡിനൻസും ഇറക്കില്ല.
സർക്കാർ ഗവർണറും യോജിച്ച പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന് ശോഭ കൂട്ടുമെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




