Section

malabari-logo-mobile

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയിൽ വർധനവ്

HIGHLIGHTS : ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവുള്ളതായി റിപ്പോർട്ടുകൾ. ഇരുചക്ര മുച്ചക്ര വാഹന വില്പന വർധിച്ചതാണ് നേട്ടത്തിന് പിന്നിലെന്ന് ഗതാഗതമന്...

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വർധനവുള്ളതായി റിപ്പോർട്ടുകൾ. ഇരുചക്ര മുച്ചക്ര വാഹന വില്പന വർധിച്ചതാണ് നേട്ടത്തിന് പിന്നിലെന്ന് ഗതാഗതമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

2021 ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന മൂന്നു ലക്ഷം കടന്നു. 2020 നെ അപേക്ഷിച്ച് 2021 ൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ ഇരട്ടിയായി വർദ്ധിച്ചു. 2021 ൽ ആകെ 311339 ഇലക്ട്രിക് വാഹനങ്ങൾ ആണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. 2020 ൽ ഇത് 119 654 എണ്ണവും 2019 ൽ 161312 എണ്ണവുമായിരുന്നു.

sameeksha-malabarinews

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സബ്സിഡികൾ ലഭ്യമായത് വില്പന കൂടാനുള്ള കാരണങ്ങളിൽ ഒന്നാണ്. ടൂവീലർ വാഹന വിഭാഗത്തിലെ വിൽപന വർധനവാണ് ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ ഇത്രയും വർദ്ധിക്കാൻ കാരണം. 2021 ൽ ആകെ 2.33 ലക്ഷം ഇലക്ട്രിക് ടൂ വീലർ വാഹനങ്ങൾ വിറ്റ് അയച്ചിട്ടുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് റിപ്പോർട്ട് ചെയ്യുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!