ആരോഗ്യം

‘സ്പാനിഷ് ഫ്‌ളൈ’ ഉപയോഗിക്കരുതെന്ന് ആരോഗ്യ സുപ്രിം കൗണ്‍സില്‍

ദോഹ: വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ രൂപങ്ങളില്‍ ലഭ്യമാകുന്ന ‘സ്പാനിഷ് ഫ്‌ളൈ’ എന്ന മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ സുപ്രിം കൗണ്‍സിലിലെ ഫാര്‍മസി ആന്റ് ഡ്രഗ്ഗ് കണ്‍ട്രോള്‍ വിഭാഗം വാര്‍ത്താ കുറിപ്പില്‍ മുന്നറിയിപ്പു നല്‍കി.

എബോള വൈറസ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു

ദോഹ: മാരകമായ എബോള വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന തെര്‍മല്‍ ക്യാമറകള്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരകമായ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാരില്‍

എബോള വൈറസ്; ആഫ്രിക്കയില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍

തിരു: എബോള രോഗം പടര്‍ന്ന് പിടിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 16 മലയാളികള്‍ നിരീക്ഷണത്തില്‍. ആരോഗ്യ വകുപ്പാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് രോഗ ലക്ഷണമൊന്നും ഇല്ലെങ്കിലും 21 ദിവസം ഇവരെ നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.

ഗര്‍ഭനിരോധന മൈക്രോചിപ്പുകള്‍ വരുന്നു: വേണമെങ്ങില്‍ 16 വര്‍ഷത്തേക്ക് ഗര്‍ഭമുണ്ടാവില്ല

വര്‍ദ്ധിച്ചുവരുന്ന ജനപ്പെരുപ്പം കുറക്കാന്‍ ശാസ്ത്രലോകം പലവഴികളും തേടിന്നുണ്ട്. നിലവിലെ താതക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളൊയ ഓറല്‍ ഗുളികകളും,

എച്ച് വണ്‍ എന്‍ വണ്‍ : പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും

മലപ്പുറം:എച്ച് വണ്‍ എന്‍ വണ്‍ തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഡി.എം.ഒ വി. ഉമ്മര്‍ ഫാറൂഖിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.

ഗള്‍ഫ് നാടുകള്‍ കൊറോണ വൈറസിന്റെ പിടിയില്‍

ഗള്‍ഫ് നാടുകളില്‍ കെറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. സൗദിഅറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. സൗദിഅറേബ്യയില്‍ മാത്രം 102 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നുള്ള മെര്‍സ് രോഗം ബാധിച്ച് മരണപ്പെട്ടത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ചയെ ബാധിക്കും

സ്മാര്‍ട്ട് ഫോണ്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ അത് കാഴ്ച ശക്തിയെ ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും പ്രസരിക്കുന്ന നീല കലര്‍ന്ന വയലറ്റ് വെളിച്ചമാണ് കണ്ണുകളെ ദോഷകരമായി ബാധിക്കുക. സ്മാര്‍ട്ട് ഫോണുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍

മൗത്ത് വാഷിന്റെ ഉപയോഗം വായില്‍ അര്‍ബുദത്തിന് കാരണമായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്

ശരീരത്തിന്റെ ഏതൊരു ഭാഗത്തേയും സംരക്ഷിക്കുക എന്ന പോലെ തന്നെ ദന്ത സംരക്ഷണത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും രണ്ടു നേരം പല്ല് വൃത്തിയാക്കുക എന്നത് നമ്മുടെ ശീലവുമായി മാറിയിട്ടുണ്ട്. ടൂത്ത് ബ്രഷിന് പുറമെ മൗത്ത് വാഷുകളും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറി എന്നു തന്നെ പറയാം.

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പു കേള്‍ക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

ഗര്‍ഭിണികള്‍ക്ക് സന്തോഷവാര്‍ത്തയായി ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടുപ്പ് കേള്‍ക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. ബെല്ലാബീറ്റ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ കുറിച്ച് മനസിലാക്കാന്‍ കഴിയുക. ഇതിനുപുറമെ ഓരോ മിനിറ്റിലും ഹൃദയമിടിപ്പ്, ഭ്രൂണത്തിന്റെ വളര്‍ച്ച, കുഞ്ഞിന്റെ

സ്‌റ്റെതസ്‌കോപ്പ് രോഗാണുബാധയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍

ലണ്ടന്‍: ഡോക്ടര്‍മാരുടെ സ്‌റ്റെതസ്‌കോപ്പ് രോഗാണുബാധയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തല്‍. ജനീവയിലെ സര്‍വകലാശാലയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതിന് അനുകൂലമായ തെളിവുകളും കണ്ടെത്തിക്കഴിഞ്ഞു.

error: Content is protected !!
Scroll to Top