Section

malabari-logo-mobile

എബോള വൈറസ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു

HIGHLIGHTS : ദോഹ: മാരകമായ എബോള വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന തെര്‍മല്‍ ക്യാമറകള്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചതായി ഖത്തര്‍ എയ...

download (1)ദോഹ: മാരകമായ എബോള വൈറസ് ബാധിച്ചവരെ കണ്ടെത്താന്‍ കഴിയുന്ന തെര്‍മല്‍ ക്യാമറകള്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരകമായ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാരില്‍ രോഗബാധിതരുണ്ടോ എന്ന് തിരിച്ചറിയാനായി ആധുനിക തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചത്.
മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവിനേക്കാള്‍ വര്‍ധിച്ചതോതില്‍ ഊഷ്മാവുണ്ടായാല്‍ തെര്‍മല്‍ ക്യാമറകള്‍ക്ക് അത് മനസ്സിലാക്കാനും ആളെ തിരിച്ചറിയാനും കഴിയും. എബോള വൈറസ് ബാധയേല്‍ക്കുന്നവരുടെ ശരീരോഷ്മാവ് പെട്ടെന്ന് ഉയരും. ഇതിലൂടെ രോഗം ബാധിച്ചവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാന്‍ കഴിയും. ഇതിനു മുമ്പ് എച്ച് 1 എന്‍ 1 പനിയുടെ പാശ്ചാത്തലത്തില്‍ പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തരം ക്യാമറകള്‍ സ്ഥിപിച്ചിരുന്നു.
തങ്ങളുടെ യാത്രക്കാരുടേയും ജീവനക്കാരുടേയും ആരോഗ്യ സുരക്ഷയ്ക്ക് ഏറെ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. എബോള അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ തടയാന്‍ ബന്ധപ്പെട്ട ആരോഗ്യവിഭാഗങ്ങളുമായി സഹകരിച്ച് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കും. ലോകാരോഗ്യ സംഘടന എബോള പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ എല്ലാ നിര്‍ദശങ്ങളും പാലിക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. സിറലിയോണ്‍, ഗനിയ, ലൈബീരിയ്യ എന്നീ രാജ്യങ്ങളിലേക്ക് വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്ര അരുതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരെ ഉപദേശിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!