Section

malabari-logo-mobile

തിരൂരങ്ങാടി ടൗണ്‍ മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം

HIGHLIGHTS : തിരൂരങ്ങാടി : തിരൂരങ്ങാടി മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം. വെള്ളിയാഴ്ച 12 മണിയോടെയാണ് ജുമായക്കെത്തിയ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെഎന്‍...

tiruranagadiതിരൂരങ്ങാടി : തിരൂരങ്ങാടി മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം. വെള്ളിയാഴ്ച 12 മണിയോടെയാണ് ജുമായക്കെത്തിയ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെഎന്‍എമ്മിന്റെ ഔദേ്യാഗിക വിഭാഗവും, മുജാഹിദ് വിഭാഗത്തിലെ ജിന്ന് വിവാദത്തെ തുടര്‍ന്ന് രൂപം കൊണ്ട മൂന്നാം വിഭാഗവുമാണ് ഏറ്റുമുട്ടിയത്. മൂന്നാം വിഭാഗത്തെ പള്ളിയില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ഈ വിഭാഗത്തിന്റെ കൈവശമായിരുന്നു പള്ളി. പള്ളിയുടെ നടത്തിപ്പ് തങ്ങള്‍ക്ക് കിട്ടണമെന്ന് കെ എന്‍ എം ഔദ്യോഗിക വിഭാഗം ആവശ്യപ്പെട്ടതോടെയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇപ്പോള്‍ പോലീസ് കാവലിലാണ് പള്ളി. തിരൂരങ്ങാടി ആര്‍ ഡി ഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം ആര്‍ഡിഒയുമായി നടക്കുന്ന ചര്‍ച്ചയിലായിരിക്കും തുടര്‍ നടപടികളിലെ തീരുമാനമുണ്ടാകുക.

അതേസമയം പള്ളിയില്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് തടസ്സമൊന്നുമില്ലെങ്കിലും ഇതുവരെ വിശ്വാസികള്‍ ആരും തന്നെ പള്ളിയിലെത്തിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

sameeksha-malabarinews

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പള്ളിയില്‍ സുന്നി, മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ഭരണാവകശത്തിനായി ഏറ്റുമുട്ടല്‍ നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!