ഐ എന്‍ എസ് കൊല്‍കത്ത; പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ins-kolkata1മുംബൈ : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധകപ്പല്‍ ഐ എന്‍ എസ് കൊല്‍കത്ത രാഷട്രത്തിന് സമര്‍പ്പിച്ചു. മുംബൈ മാസഗോണ്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നാവികാസേനാ മേധാവി അഡ്മിറല്‍, ആര്‍ കെ ധോവന്‍ എന്നിവര്‍ സംബന്ധിച്ചു.

നാവികസേനയുടെ ബ്യൂറോ രൂപകല്‍പ്പന ചെയ്ത 6,800 ടണ്‍ ഭാരമുള്ള യുദ്ധകപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 2010 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടെങ്കിലും മൂന്ന് വര്‍ഷം വൈകി.

ഐ എന്‍ എസ് കൊച്ചി, ഐ എന്‍ എസ് ചെന്നെ എന്നീ യുദ്ധ കപ്പലുകളുടെ തുടര്‍ച്ചയായാണ് ഐ എന്‍ എസ് കൊല്‍കത്ത നിര്‍മ്മിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top