അബുദാബിയില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തുന്ന മഞ്ചേരി സ്വദേശിനി അറസ്റ്റില്‍

xCapture1.png.pagespeed.ic.fEbJLig5Yxമലപ്പുറം: യുവതികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി അബുദാബിയിലെത്തിച്ച ശേഷം അനാശാസ്യത്തിന് ഉപയോഗിച്ച യുവതി അറസ്റ്റില്‍. അബുദാബിയില്‍ അനാശാസ്യ കേന്ദ്രം നടത്തിവരുന്ന മഞ്ചേരി സ്വദേശി സുബൈദയാണ് പിടിയിലായത്. പള്ളിക്കല്‍ സ്വദേശിനിയായ ഹയറുന്നീസയുടെ പരാതിയെ തുടര്‍ന്നാണ് തേഞ്ഞിപ്പലം പോലീസ് സുബൈദയെ മഞ്ചേരിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

ആയിഷ എന്ന പേരിലാണ് സുബൈദ അബുദാബിയില്‍ അറിയപ്പെടുന്നത്. ഇവരുടെ സഹോദരന്‍ ഇബ്രാഹീമും ചേര്‍ന്നാണ് അനാശാസ്യ കേന്ദ്രം നടത്തിവരുന്നത്. പരാതിക്കാരിയായ ഹയറുന്നീസയെ 2500 ദിര്‍ഹം ശമ്പളത്തിന് ഡോക്ടറുടെ വീട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് അബുദാബിയിലെത്തിച്ചത്. എന്നാല്‍ ഹയറുന്നീസയെ ഇവര്‍ എത്തിച്ചത് അനാശാസ്യ കേന്ദ്രത്തിലായിരുന്നുവെന്നും ഇവിടെ വെച്ച് തന്നെ അനാശാസ്യത്തിന് സുബൈദ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഇതിന് സമ്മതിക്കാതിരുന്ന തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ഹയറുന്നീസ പറയുന്നു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് ഹയറുന്നീസ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

സുബൈദയുടെ കെണിയില്‍ നിരവധി മലയാളി യുവതികള്‍ കുടുങ്ങിയിട്ടുള്ളതായും ഹയറുന്നീസ പറയുന്നു. ഇരുപത് മിനിറ്റിന് 100 ദിര്‍ഹം ഈടാക്കിയാണ് സുബൈദ യുവതികളെ ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നതെന്നും യുവതികള്‍ക്ക് ഇതില്‍ നിന്നും 30 ദിര്‍ഹം മാത്രമാണ് നല്‍കിയിരുന്നതെന്നും ഹയറുന്നിസ പറയുന്നു. ദിവസത്തില്‍ 50 ഓളം ആളുകള്‍ ഫ്‌ളാറ്റില്‍ വന്നുപോകാറുണ്ടായിരുന്നുവെന്ന് സുബൈദ പറയുന്നു.

നാട്ടില്‍ തിരിച്ചെത്തിയ ഹയറുന്നീസ ഇബ്രാഹീമിനെ അനേ്വഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുബൈദയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top