സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

imagesചിറ്റൂര്‍: ജോലിക്കിടെ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ബി എസ് എഫ് ജവാന്‍ മരിച്ചു. പൊല്‍പ്പുള്ളി ചിറവട്ടം ചന്ദ്രന്റെ മകന്‍ മോഹന്‍ദാസ് 26 ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.

വ്യാഴാഴ്ച ഗുരുദാസ്പൂരില്‍ നിന്ന് ഓഫീസര്‍ മരണവിവരം മോഹന്‍ദാസിന്റെ വീട്ടില്‍ അറിയിക്കുകയായിരുന്നു. 3 വര്‍ഷമായി ജോലിയില്‍ പ്രവേശിച്ച മോഹന്‍ദാസ് ജൂണിനാണ് അവധിക്ക് വന്ന് തിരിച്ച് പോയത്. അവിവാഹിതനാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചു.

Share news
error: Content is protected !!
Scroll to Top