കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആവശ്യം; എം എ ബേബി

m a babyതൃശ്ശൂര്‍: സിപിഎം – സിപിഐ പാര്‍ട്ടികളുടെ ലയനം ആവശ്യമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇടതു പാര്‍ട്ടി
കള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നാണ് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും വികാരമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായോഗിക തടസ്സങ്ങളുടെ പേരില്‍ മുടങ്ങരുടെന്നും ബേബി. തൃശ്ശൂരില്‍ സി അച്യുതമേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ബേബി ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഐയുടെ മുതിര്‍ന്ന നേതാക്കളായ ബിനോയ് വിശ്വം, സിഎം ചന്ദ്രന്‍ തുടങ്ങിയവരും ഇതേ വേദിയിലുണ്ടായിരുന്നു. സിപിഐ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരുന്ന കാര്യമാണിതെന്നും അടിയന്തിരമായല്ലെങ്കിലും ഇത് ലക്ഷ്യമായി പ്രഖ്യാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിനോയ് വിശ്വം നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top