ഒഴിവായത് വന്‍ ദുരന്തം
തിരു: ലാന്‍ഡിംങിനിടെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ ടയര്‍പൊട്ടി.
മാലി തിരുവനന്തപുരം വിമാനത്തിന്റെ ടയറാണ് പൊട്ടിതെറിച്ചത്. 12.30 ന് തിരുവനന്തപുരത്ത് ഇറങ്ങേണ്ട വിമാനം 12.40 ഓടെയാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയറുകളില്‍ ഒന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എ1 261 എന്ന വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക





