പരപ്പനങ്ങാടിയില്‍ ബസ്ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

ബസുകള്‍ പോലീസ് പിടിച്ചെടുത്തു

parapapnanagdi busപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സമയത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് അടിപിടിയിലെത്തിച്ചത്. ചെട്ടിപ്പടി റെയില്‍വെഗേറ്റില്‍ 20 മിനിറ്റോളം ട്രെയിന്‍ കടന്നുപോകാന്‍ ഒരു ബസ് നിര്‍ത്തിയിട്ടതോടെയാണ് ബസുകള്‍ തമ്മിലുള്ള സമയത്തില്‍ മാറ്റം വന്നത്. ഇതാണ് പ്രശ്‌നത്തിന് തുടക്കമായത്. എസ് കെ ബി ബസിലെ ജീവനക്കാരും ഐവ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. രാവിലെ 6.5 നായിരുന്നു സംഭവം നടന്നത്. ബസിലുണ്ടായിരുന്ന വനിതാ എസ്‌ഐയുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും രംഗം ശാന്തമാക്കുകയുമായിരുന്നു. തുടര്‍ന്ന് രണ്ട് ബസുകളും പോലീസ് പിടിച്ചെടുത്തു. ഇതോടെ പെരുവഴിയിലായ യാത്രക്കാര്‍ അതുവഴി വന്ന മറ്റൊരു ബസില്‍ കയറുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top