തവനൂര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്ന് 5 ആണ്‍കുട്ടികളെ കാണാതായി

juvenile copyമലപ്പുറം: തവനൂര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെ 5 ആണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ കാണാതായി. 17 വയസ്സില്‍ താഴെയുള്ള 5 ആണ്‍കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ താമസിച്ചിരുന്ന മുറിയുടെ വാതിലും, ഗ്രില്ലും പൊളിച്ചാണ് കടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

മഞ്ചേരി ജുവനൈല്‍ കോടതി വ്യത്യസ്ത കേസുകളിലായി ശിക്ഷിച്ച തമിഴ്‌നാട് പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

അതേസമയം കുട്ടികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top