Section

malabari-logo-mobile

ഇന്ന് മെട്രോയില്‍ സൗജന്യയാത്ര

HIGHLIGHTS : ദില്ലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് സൗജന്യയാത്ര അനുവ...

METROദില്ലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് സൗജന്യയാത്ര അനുവദിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെങ്കോട്ടയിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാനായാണ് ഇന്ന് ഇളവ് അനുവദിച്ചത്.

സാധാരണ രാവിലെ 6 മണിമുതലാണ് മെട്രോ സര്‍വ്വീസ് നടത്താറ്. എന്നാല്‍ ഇന്ന് രാവിലെ 4.30 മുതല്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. എയര്‍പോര്‍ട്ട് ലൈന്‍ ഒഴികെയുള്ള എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും കാശ്മീര്‍ ഗെയ്റ്റ്, ചാന്ദിനി ചൗക് സ്റ്റേഷനുകളിലേക്കുള്ള സൗജന്യ യാത്രാ കൂപ്പണ്‍ ലഭിക്കും.

sameeksha-malabarinews

ഇതിന് പുറമെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പലതരത്തിലുള്ള മല്‍സരങ്ങളും മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!