കൂരിയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Untitled-1 copyതിരൂരങ്ങാടി : കൂരിയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബസിലെ ക്ലീനര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പുകയൂര്‍ പുതിയറത്ത് പുറായ മര്‍ക്കസ് പബ്ലിക് സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 30 ഓളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സ്‌കൂളില്‍ നിന്ന് മടങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ബസിന്റെ സ്റ്റിയിറിംഗ് തകരാറാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top