സ്‌റ്റെതസ്‌കോപ്പ് രോഗാണുബാധയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍

stethoscope-backgrounds-wallpapersലണ്ടന്‍: ഡോക്ടര്‍മാരുടെ സ്‌റ്റെതസ്‌കോപ്പ് രോഗാണുബാധയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തല്‍. ജനീവയിലെ സര്‍വകലാശാലയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഇതിന് അനുകൂലമായ തെളിവുകളും കണ്ടെത്തിക്കഴിഞ്ഞു.

ഗുരുതരമായേക്കാവുന്ന രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ അതിവേഗത്തിലുള്ള പെട്ടന്നുള്ള പകര്‍ച്ചയ്ക്ക് സ്റ്റെതസ്‌കോപ്പ് കാരണമാകുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രോഗിയുടെ ശരീരത്തില്‍ നിന്ന് സ്‌റ്റെതസ്‌കോപ്പിന്റെ പ്രതലത്തിലൂടെ എത്തുന്ന ബാക്ടീരിയളാണ് അണുബാധയ്ക്ക് കാരണമാകുന്നത്. പലതരത്തിലുള്ള രോഗങ്ങളുമായെത്തുന്നവരുടെ ശരീരവുമായി നേരിട്ടു ബന്ധമുള്ള ഉപകരണമായതിനാല്‍ ബാക്ടീരിയ വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നും പഠനത്തില്‍ നിന്നും വ്യകതമാക്കുന്നു. ദിവസം മുഴുവന്‍ ഒരേ സ്റ്റെതസ്‌കോപ്പുകളാണ് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത്.

സ്‌റ്റെതസ്‌കോപ്പിന്റെ ട്യൂബ്,ഡയഫ്രം, ഡോക്ടറുടെ കൈയുടെ നാലുഭാഗങ്ങള്‍ എന്നിവിടങ്ങളിലുള്ള ബാക്ടീരിയയുടെ എണ്ണം തുടങ്ങിയവ ഗവേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ കൈകളിലെത്തുന്ന ബാക്ടീരീയയേക്കാള്‍ കൂടുതല്‍ ബാക്ടീരിയകള്‍ സ്‌റ്റെതസ്‌കോപ്പിന്റെ ഡയഫ്രത്തിലും ട്യൂബിലും ഉള്ളതായി കണ്ടെത്തി. ഡോക്ടര്‍മാര്‍ ഓരോ രോഗിയേയും ചികിത്സിച്ച ശേഷം ബാക്ടീരിയയുടെ വ്യാപനം തടയാനായി ഡോക്ടര്‍മാര്‍ കൈകള്‍ കഴുകാറുണ്ടെങ്കിലും സ്‌റ്റെതസ്‌കോപ്പിന്റെ കാര്യത്തില്‍ ഇക്കാര്യം പ്രാവര്‍ത്തികമായിട്ടുള്ളതല്ല. അതെസമയം ഈ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

Related Articles