Section

malabari-logo-mobile

ആലു പൊറോട്ട

HIGHLIGHTS : ഉരുളകിഴങ്ങ് - 750 ഗ്രാം സവാള - മൂന്നെണ്ണം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍ വീതം പച്ചമുളക് - നാലെണ്ണം മല്ലിയില - രണ്ട് ടേബിള്‍ സ്പൂണ്...

ആലു പൊറോട്ട

ഉരുളകിഴങ്ങ് – 750 ഗ്രാം
സവാള – മൂന്നെണ്ണം
Aluparathaഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍ വീതം
പച്ചമുളക് – നാലെണ്ണം
മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
ആട്ട – 750 ഗ്രാം
മൈദ – 400 ഗ്രാം
ജീരകം – അല്‍പം
ജീരകപൊടി, മഞ്ഞള്‍പൊടി – അരടീസ്പൂണ്‍ വീതം
മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല – ഒന്നര ടേബിള്‍ സ്പൂണ്‍
ഗരം മസാല – ഒരു ടിസ്പൂണ്‍
എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെണ്ണ – 200 ഗ്രാം

sameeksha-malabarinews

300 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്പം എണ്ണയും ചേര്‍ത്ത് ആട്ട നന്നായി കുഴച്ച് 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കക. ഇതിലേക്ക് മറ്റു ചേരുവകള്‍ ചെറുതായി അരിഞ്ഞതു പൊടികളും ചേര്‍ത്ത് ഇളക്കുക. ഒരു മുട്ടയുടെ വലുപ്പത്തില്‍ മാവെടുത്ത് അതിനുള്ളില്‍ ആവശ്യത്തിന് മസാല നിറയ്ക്കുക. ശേഷം മൈദയില്‍ ഒന്നു മുക്കി വട്ടത്തില്‍ പൊട്ടിപ്പോകാതെ പരത്തുക. ദോശക്കല്ലിലോ പാനിലോ ഇട്ട് അല്പം എണ്ണയൊഴിച്ച് രണ്ട് വശവും വേവിച്ച ശേഷം മുകളില്‍ അല്പം വെണ്ണ പുരട്ടി ചൂടോടോ കഴിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!